മാരുതി സുസുക്കിയുടെ രണ്ടാമത്തെ വലിയ വിപണിയായി ജപ്പാൻ ; ഒരു ലക്ഷം യൂണിറ്റ് കടന്ന് കയറ്റുമതി


ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ കാറുകൾക്ക് ജപ്പാനിൽ പ്രിയമേറുന്നു. ജിംനി 5-ഡോർ (Jimny 5-door), ഫ്രോങ്ക്സ് (Fronx), ഇ-വിറ്റാര (e Vitara) എന്നിവയാണ് ജപ്പാൻ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി മാറിയിരിക്കുകയാണ് ജപ്പാൻ. ഏകദേശം ഒരു ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് മാരുതി ജപ്പാനിലേക്ക് കയറ്റുമതി ചെയ്തത്. 2024 ആ​ഗസ്റ്റിൽ ഫ്രോങ്ക്സ് കയറ്റുമതി ചെയ്തുകൊണ്ടാണ് മാരുതി സുസുക്കി ജപ്പാൻ വിപണിയിലേക്ക് വരവറിയിച്ചത്. പിന്നീട് 2024 ഡിസംബറിൽ ജിംനി 5 – ഡോറും 2025 സെപ്റ്റംബറിൽ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയും ജപ്പാനിലേക്ക് കയറ്റുമതി ചെയ്തു. 2025-2026 വർഷത്തിലെ കണക്കെടുക്കുമ്പോൾ ജപ്പാനിൽ ഏറ്റവും കൂടുതൽ വാഹനം ഇറക്കുമതി ചെയ്ത കമ്പനിയായി മാരുതി സുസുക്കി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ നിർമ്മിച്ച വാഹനങ്ങളാണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ജിംനി 5 ഡോറും ഇ-വിറ്റാരയും ഇന്ത്യയിൽ മാത്രമാണ് നിർമ്മിക്കുന്നത്.



Post a Comment

0 Comments