പയ്യന്നൂർ: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കലക്ഷൻ ഏജന്റുമാർക്ക് പെൻഷൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) പയ്യന്നൂർ താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.
നിലവിലെ നിയമപ്രകാരം പെൻഷൻ ഫണ്ടിൽ 4 ലക്ഷം രൂപ ഉണ്ടെങ്കിൽ മാത്രമേ ഒരു ജീവനക്കാരന് പെൻഷന് അർഹത ലഭിക്കുകയുള്ളൂ. ഇത് കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന കലക്ഷൻ ഏജന്റുമാർക്ക് താങ്ങാനാവാത്ത തുകയാണ്. അതിനാൽ ബാക്കി വരുന്ന കോൺട്രിബ്യൂഷൻ തുക അതത് ബാങ്കുകൾ അടയ്ക്കാൻ തയ്യാറാകണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പയ്യന്നൂരിൽ നടന്ന കൺവെൻഷൻ വി.കുഞ്ഞികൃഷ്ണൻ എം എൽ എ ഉൽഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ജയരാജ്, ഉമ്മർ പെരിങ്ങോം, സംസ്ഥാന സെക്രട്ടറി എൻ.വി. രഘുനാഥൻ, പിലാക്കാൽ അശോകൻ, ജില്ലാ പ്രസിഡണ്ട് അഗീഷ് കാടാച്ചിറ , ഭാനുപ്രകാശ്, കെ.വി. ഭാസ്കരൻ, രവി പാടിച്ചാൽ ,സുനിൽ ബാലകൃഷ്ണൻ , വി.എം. ബീന എന്നിവർ പ്രസംഗിച്ചു.






0 تعليقات