‘പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ട് അടിക്കുന്ന തീരുമാനം, നടപടി ഉടൻ തന്നെ പുനഃപരിശോധിക്കണം’: സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ സംഭവത്തിൽ വി ശിവൻകുട്ടി


സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ട് അടിക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരി​ന്റെ ഈ തീരുമാനം ജനവിരുദ്ധവും അക്കാദമിക് വഞ്ചനയുമാണെന്ന് ശിവൻകുട്ടി പറഞ്ഞു. അക്കാദമിക് പഠനവും ചർച്ചയും ഇല്ലാതെ നടപ്പിലാക്കിയ തീരുമാനമാണിതെന്നും ശിവൻകുട്ടി പറഞ്ഞു. എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ ഉന്നത വിജയം നേടുന്നു എന്ന വിമർശനം ഒഴിവാക്കാനാണ് എൽഡിഎഫ് സർക്കാർ പദ്ധതി കൊണ്ടുവന്നത്. പൊതു സമൂഹം ഏറ്റയെടുത്ത രീതിയാണ് ഒഴിവാക്കുന്നത്. വിദ്യാർഥികളുടെ ഭാവി വെച്ച് പന്താടുന്നു. നടപടി ഉടൻ തന്നെ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം പ്രശ്നം ഉണ്ടെന്ന് പറഞ്ഞവർ പോലും പിന്നീട് അതിനെ അംഗീകരിച്ചതായി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ തലത്തിലും പൊതു വിദ്യാഭ്യാസത്തിന് വലിയ മികവ് നൽകിയ പദ്ധതി. പദ്ധതി കൊണ്ട് ഒരു സാമ്പത്തിക ബാധ്യതയുമില്ല സർക്കാരിന് ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. ഈ അധ്യായന വർഷം മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും ഇല്ലാതാകുമെന്നാണ് ഉയർന്നുവരുന്ന ആശങ്ക. സ്കൂൾ വിദ്യാർഥികളിൽ പഠന നിലവാരം ഉറപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്.



إرسال تعليق

0 تعليقات