എസ്എഫ്ഐ അക്രമം തോൽവി ഭയന്ന്: വിജിൽ മോഹനൻ

 


കണ്ണൂർ:മയ്യിൽ ഐ ടി എം കോളേജിലും കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിർമലഗിരി കോളേജിലും എസ്എഫ്ഐ അക്രമം  അഴിച്ചുവിട്ടത് വരാനിരിക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലെ തോൽവി ഭയന്നിട്ടാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു. കഴിഞ്ഞ ദിവസം മയ്യിൽ ഐ ടി എം കോളേജു പരിസരത്ത് നിന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റിയാട്ടൂർ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് മയ്യിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, മഹിത മോഹൻ, ജീന ഷൈജു, ശശിധരൻ. പി. കെ, സുബീഷ്. എ, ജിതിൻ കൊളപ്പ, നികേഷ് നാറാത്ത്, മധു മയ്യിൽ, അനഘ കുന്നിൽ, ലിഷ. വി. വി, ശ്രീജേഷ് കൊയ്ലേരി യൻ,സൂരജ് പരിയാരം, അജിസം മയ്യിൽ, അനസ് നമ്പ്രം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.



إرسال تعليق

0 تعليقات