ഇരിട്ടി: കാന്തപുരം അബൂബക്കർ മുസ്‌ല്യാർ നടത്തിയ പ്രസ്താവനക്കെതിരായ പ്രചരണത്തെ ഇസ്ലാം വിരോധമാക്കി വളർത്താനുള്ള ചില മീഡിയകളുടെയും രാഷ്രീയ നേതാക്കളുടെയും നീക്കം തിരിച്ചറിഞ്ഞ് ചെറുത്തുതോൽപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി ഇരിട്ടി മുൻസി പ്പൽ സമ്മേളനം ഇരിട്ടിയിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലുൾപ്പെടെ ഇന്ത്യയിൽ പല യിടങ്ങളിലും മുസ്ലിം സ്ത്രീകളെ കൈകാര്യം ചെയ്തവർ വരെ കാന്തപുരത്തിൻ്റെ കോലം കത്തിക്കാൻ രംഗത്തുവരുന്നത് വിരോധാഭാസമാണ്. ആർ എസ് എസി നോട് മുസ്ലിം നേതാക്കളെയും സംഘടനകളെയും താരതമ്യം ചെയ്യുന്ന രീതി സി.പി. എം അവസാനിപ്പക്കണം. കേരളത്തിലെ നേതാക്കൾ മുമ്പെ തുടങ്ങിയ ഈ യുക്തി വെച്ച് കാന്തപുരത്തിൻ്റെ പ്രസ്ഥാവനയെ വിമർ ശിച്ച എം എ ബേബി യുടെ നടപടി തിരുത്തണം. മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ സ്‌ത്രീവിരുദ്ധ പ്രസ്‌ഥാ വനക്കെതിരെ ചർച്ചകൾ ഉണ്ടാകുന്നുണ്ട്. മതാ ശങ്ങളുടെ നവീക ണശ്രമങ്ങളും മറ്റും അതത് മതവിശ്വാസികൾ തന്നെ നടത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പത്രപ്രവർത്തകയെ തല്ലിക്കൊന്ന അമിത്ഷായുടെ പോലീസിനെതിരെ രാജ്യത്തെ മതേതര ശബ്‌ദങ്ങൾ ജാകരൂകരാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ബഷീർ നഗറിൽ നടന്ന മുനിസിപ്പൽ പ്രതിനിധി സമ്മേളനം ജില്ലാ ജന.സെക്രട്ടറി സി.കെ മുനവ്വിർ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇംതിയാസ് താണ മുഖ്യ പ്രഭാഷണം നടത്തി.അബ്‌ദുൽ ഖാദർ ദർശന,സാജിത വി.എം,ആയിഷ പി .പി,സിദ്ധീഖ് ടി . പി,ഫാഹിസ് പി.പി ,സിയാഉൽ ഹഖ് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ
ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായി
പ്രസിഡൻ്റ് ഷകീബ് കേളോത്ത്
ജന:സെക്രട്ടറി. ആയിഷ പി.പി
വൈ:പ്രസിഡൻ്റുമാർ വി.എം സാജിത,ടി . പി സിദ്ധീഖ്
ട്രഷറർ.ഫാഹിസ് ഇരിട്ടി
ജോ:സെക്രട്ടറിമാർ സിയാഉൽ ഹഖ്, ശബീർ ഹുസൈൻ എം . എന്നിവരെ തിരഞ്ഞെടുത്തു.




0 تعليقات