കുറ്റിച്ചിറ വാർഡിലെ ഉപതെരഞ്ഞെടുപ്പ്: എംഎൽഎ ഫാത്തിമ തഹ്‌ലിയ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി പരാതി


കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ ഫാത്തിമ തഹ്‌ലിയയ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പ്രചാരണ വീഡിയോയിലാണ് ചട്ടലംഘനം നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. വീഡിയോയിൽ കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചു എന്നാണ് പ്രധാന ആക്ഷേപം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ജനപ്രതിനിധികൾ ഔദ്യോഗിക സർക്കാർ അടയാളങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ കർശന നടപടിയെടുത്ത് കേസെടുക്കണമെന്നും, മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കായി എം എൽ എ പങ്കുവെച്ച ഈ വീഡിയോ അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.



إرسال تعليق

0 تعليقات