സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുളള ഇൻഫ്ലുവൻസർ അരുൺ ജയചന്ദ്രൻ വിവാഹിതനായി. അരുൺ തന്നെയാണ് തൻ്റെ വിവാഹവിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. യുകെയിൽ നഴ്‌സായ ശിൽപ ഉദയകുമാറാണ് വധു. ചെറുതും വലുതുമായ നിരവധി വിഡിയോസിലൂടെ സോഷ്യൽലോകത്തിന് സുപരിചിതമാണ് അരുണിൻറെ കുടുംബത്തെ. വിവാഹച്ചിത്രങ്ങൾ സൈബറിടത്ത് വൈറലായതോടെ നിരവധി പേരാണ് അരുണിനും ശിൽപയ്ക്കും വിവാഹാശംസകൾ നേർന്ന് രംഗത്തെത്തിയത്. ഒരു കൊച്ചുവീട്ടിലെ പരമിതികൾക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു അരുണിന്റെ ഇൻസ്റ്റഗ്രാം വിഡിയോസിൻ്റെ തുടക്കം. ആ വിഡിയോകളിലെല്ലാം പല പല കഥാപാത്രങ്ങളായി എത്തിയതാകട്ടെ അരുണിൻ്റെ അനുജത്തിയും അച്ഛനും അമ്മയും തന്നെ. പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി വിഡിയോകളിലൂടെ നിരവധി ഫോളേവേഴ്‌സിനെയാണ് അരുൺ സ്വന്തമാക്കിയത്. സാധാരണ വീടുകളിൽ നടക്കുന്ന സംഭവങ്ങളും മറ്റുമാണ് അരുൺ വിഡിയോയാക്കി മാറ്റിയത്. ഇന്ന് മലയാളത്തിലെ മുൻനിര ഇൻഫ്ലുവൻസർമാരിൽ ഒരാളാക്കി അരുണിനെ മാറ്റിയതും അരുണിന്റെ കഠിനാധ്വാനവും അർപ്പണബോധവും തന്നെ. വിവാഹം തീരുമാനിച്ചതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം തന്നെ അരുൺ തന്റെ ഫോളോവേഴ്സുമായി പങ്കുവച്ചിരുന്നു. കല്യാണത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ വന്നതുമായി ബന്ധപ്പെട്ട വിഡിയോയിൽ പെൺവീട്ടുകാർ ബിരിയാണി തിന്നതിന്റെ കണക്കു പറഞ്ഞുവെന്ന് ആരോപിച്ച് അരുണിനെതിരേ വിമർശനവും ഉയർന്നിരുന്നു. നിരവധി യൂട്യൂബർമാരും ഇൻസ്‌റ്റഗ്രാം ഇൻഫ്ലുവൻസർമാരും അരുണിന്റെ വിവാഹത്തിൽ പങ്കെടുത്തു. വിവാഹച്ചിത്രങ്ങൾ ഇതിനോടകം സൈബറിടത്ത് വൈറലായിമാറിയിരിക്കുകയാണ്.





0 Comments