യോഗി ആദിത്യനാഥിനെതിരെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും ഭീഷണിയും. സംഘപരിവാർ അനുകൂലികളാണ് മാധ്യമ പ്രവർത്തകക്ക് നേരെ ആക്രമണവുമായി രംഗത്ത് വന്നത്. പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ യോഗി വേദി വിടാൻ ഒരുങ്ങിയത് ചോദ്യം ചെയ്ത സ്വതന്ത്ര മാധ്യമപ്രവർത്തക ദിവ്യ ശ്രീവാസ്തവയ്ക്കാണ് സൈബർ ആക്രമണം നേരിടേണ്ടി വന്നത്
ലഖ്‌നൗവിലെ സംസ്ഥാന ബിജെപിയുടെ ആസ്ഥാനത്ത് നടന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പത്രസമ്മേളനത്തിനത്തിലാണ് ബിജെപിയെ ചൊടിപ്പിച്ച രംഗങ്ങൾ ഉണ്ടായത്. പത്രസമ്മേളനം അവസാനിപ്പിച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വേദി വിടാൻ ഒരുങ്ങുകയായിരുന്നു യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നാൽ ഇതൊരു പ്രസ് കോൺഫറൻസ് ആണെന്നും ഉത്തരം പറയാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് മാധ്യമങ്ങളെ ക്ഷണിക്കുന്നത് എന്നും മാധ്യമ പ്രവർത്തക വിളിച്ചു ചോദിച്ചു.ബിജെപി ഓഫീസിൽ വെച്ച് ചിലർ തന്നെ വളയുകയും തന്റെ വീടിന് നേരെ ബുൾഡോസർ നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ പറഞ്ഞു. ചോദ്യം ചോദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് കടുത്ത ഭീഷണികളാണ് സംഘപരിവാറിൽ നിന്ന് ദിവ്യ നേരിടുന്നത്. മാധ്യമപ്രവർത്തകൈയുടെ ജോലി നഷ്ടമായെന്നും റിപ്പോർട്ട് ഉണ്ട്. വിഷയത്തിൽ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ യുപി സർക്കാരിനെതിരെ രംഗത്തുവന്നു. ബിജെപിയുടേത് പത്രസമ്മേളനമല്ല, മറിച്ച് ‘പ്രസ് മോണോലോഗ്’ആണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പ്രതിപക്ഷം വിമർശിച്ചു .






0 Comments