കോഴിക്കോട് സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി.

 

കോഴിക്കോട് നടക്കാവ് സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു. തോപ്പയിൽ ബീരാൻ കോയയുടെ മകൻ റിസാൽ ആണ് മരിച്ചത്. 41 വയസായിരുന്നു. മസ്‌കറ്റിലെ അൽ ഖുവൈറിലുള്ള സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു റിസാൽ. റാബിയ ആണ് മാതാവ്.റിസാലിന്റെ പെട്ടെന്നുണ്ടായ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹവും ബന്ധുക്കളും. കെഎംസിസി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ ഒമാനിലെ വിവിധ സർക്കാർ ഓഫീസുകളിലെ മരണാനന്തര നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിവരികയാണ്. നടപടികൾ പൂർത്തിയായ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ജന്മനാട്ടിൽ മറവ് ചെയ്യുമെന്നും കെഎംസിസി പ്രവർത്തകർ അറിയിച്ചു.



إرسال تعليق

0 تعليقات