തുണിയലക്കിയ ശേഷം വാഷിം​ഗ് മെഷീൻ അടച്ചിടാറുണ്ടോ? ഈ ശീലം അത്ര നല്ലതല്ല


തുണി അലക്കുന്നതിനേക്കാൾ പാടുപിടിച്ച പണി വേറെയൊന്നില്ല എന്നത് പലരുടേയും പ്രധാന പരിഭവങ്ങളിൽ ഒന്നാണ്. എന്നാൽ, വാഷിം​ഗ് മെഷിനുകൾ കളം നിറ‍ഞ്ഞതോടെ അക്കാര്യത്തിൽ ഏതാണ്ടൊക്കെ പരിഹാരമായി. കാര്യം ഏറ്റവും എളുപ്പത്തിൽ നടക്കുമെങ്കിലും ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ മെഷീന്റെ കാര്യത്തിൽ വേ​ഗം തീരുമാനമാകും. തുണിയെടുത്തിട്ട് ഡിറ്റർജന്റ് ഒഴിച്ച് രണ്ട് തവണ കറക്കിയാൽ പണി ദാ തീർന്നു. എന്നാൽ, അവ പരിപാലിക്കാൻ ഇത്തിരി കുഞ്ഞുവലിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തുണിയലക്കി കഴിഞ്ഞ ശേഷം വാഷിം​ഗ് മെഷീൻ അടച്ചിടാറുണ്ടോ ? ഇത് ചെറിയൊരു കാര്യമാണെന്ന് തോന്നാം, പക്ഷേ വലിയ പ്രാധാന്യമുണ്ട്. പലരും വാഷിംഗ് മെഷീൻ എപ്പോഴും അടച്ചിടാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഇത് ​ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. എപ്പോഴു വാതിൽ അടച്ചിടുന്നത് ​പൂപ്പലിനും ബാക്ടീരിയകൾക്കും വളരാനുള്ള സാഹചര്യം സൃഷ്ടിക്കും. അ‌തിന്റെ ഫലമായി ഫ്രണ്ട്-ലോഡിംഗ് മെഷീനുകളിൽ സാധാരണയായി പൂപ്പൽ മണം അ‌നുഭവപ്പെടാറുണ്ട്. മെഷീന്റെ വാതിൽ വെറുതേ ഒന്ന് തുറന്നിടുക, അ‌ല്ലെങ്കിൽ അ‌ലക്കിയെടുക്കുന്ന തുണിയും അ‌ഴുക്കുതുണിയും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകില്ല. അ‌തേസമയം, വീട്ടിൽ കുട്ടികളോ പൂച്ച പോലുള്ള വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ വാതിൽ അ‌ടച്ചിടുന്നതാണ് ഭേദം. പൂപ്പൽ മണം മാറ്റാൻ മറ്റുവഴി നോക്കാം. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം.



إرسال تعليق

0 تعليقات