മദ്യലഹരിയിൽ എസ്.ഐയുടെ അമിതവേഗത; കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്: വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമം.

 

മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്താണ് അപകടം ഉണ്ടാക്കിയത്. സെപ്റ്റംബർ 21-നാണ് ദേശീയപാതയിൽ കണ്ണൂർ കണ്ണോത്തുംചാൽ ഭാഗത്തുവെച്ച് നാടിനെ ഞെട്ടിച്ച ഈ സംഭവമുണ്ടായത്.

ജോലി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയും പാർട് ടൈം ജീവനക്കാരിയുമായ സ്വാതി, ഒപ്പം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരെയാണ് എസ്.ഐ ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. ആദ്യം തൊഴിലാളികളെ ഇടിച്ച കാർ നിർത്താതെ പോകുകയും, തുടർന്ന് സ്വാതിയെയും ഇടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വ്യക്തമാക്കി. അപകടം ഉണ്ടാക്കിയിട്ടും വാഹനം നിർത്താതെ പോകാൻ ശ്രമിച്ച പ്രതിയെ സമീപത്തെ കടയിലുണ്ടായിരുന്നവരാണ് ഓടിച്ചിട്ട് പിടികൂടിയത്. വാഹനം തടഞ്ഞുനിർത്തിയപ്പോൾ എസ്.ഐ രജിത്ത് നടക്കാൻ പോലും കഴിയാത്തത്ര മദ്യലഹരിയിലായിരുന്നുവെന്ന് സ്വാതി മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തെ തുടർന്ന് ഗുരുതരമായ വീഴ്ച കണക്കിലെടുത്ത് എസ്.ഐ രജിത്തിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ ഇയാൾക്കെതിരെ സമാനമായ രീതിയിൽ മുൻപും മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.


Post a Comment

0 Comments