കോഴിക്കോട്: ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന KSEBയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വടകര മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് ഗുരുതര പരുക്കേറ്റത്.മരച്ചില്ലകൾ വെട്ടിമാറ്റാൻ കൊണ്ടുപോകുകയായിരുന്ന വാളാണ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന ജാനകിയുടെ വയറിലും കൈക്കും തട്ടിയത്. ഇവരുടെ ശരീരത്തിൽ പരുക്കുകൾ ഏറ്റിരുന്നു. നിലവിൽ ജാനകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാൾ താഴ്ന്ന് കിടന്നതാണ് അപകടത്തിനിടയാക്കിയത്.





0 Comments