യാത്രക്കാർക്ക് സൗജന്യ യാത്രയൊരുക്കി PEE VEE PEE Holydays ബസ്


ഉളിക്കൽ: ഒരു വർഷം പൂർത്തീകരിച്ചത്തിന്റെ ഭാഗമായി ഇന്നത്തെ ദിവസം സൗജന്യ യാത്രയൊരുക്കി PEE VEE PEE Holydays ബസ്. ഇരിക്കൂർ, ബ്ലാത്തൂർ, കഞ്ഞിലേരി, ശ്രീകണ്ടാപുരം, പയ്യാവൂർ, മഞ്ഞാങ്കരി, തിരൂർ, തേർമല, പരിക്കളം, ഉളിക്കൽ, ഇരിട്ടി റൂട്ടിലാണ് ബസ് ഓടുന്നത്. സ്വന്തം നാട്ടിലൊരു ബസ് എന്ന ആശയം മനസ്സിൽ കണ്ടാണ് ഈ ഓടിത്തുടങ്ങിയത്. ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകുകയാണ് ഈ ബസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ പ്യാർജിത്ത് വി.പി ഉടമസ്ഥയിൽ 8 ട്രിപ്പുകൾ ആണ് ഇപ്പോ നടത്തുന്നത്. കണ്ടക്ടർ ലീവ് ആകുമ്പോൾ കാക്കി ഇട്ട് കണ്ടക്ടർ ഡ്യൂട്ടിയും ചെയ്യുകയാണ് പ്യാർജിത്ത് വി.പി. 



إرسال تعليق

0 تعليقات