ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ കോൺഗ്രസ് നേതാവ് പിടിയിൽ. തൃശ്ശൂർ വടക്കേക്കാട് പൊലീസ് മൈസൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി സുനീറാണ് അറസ്റ്റിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 70 ലക്ഷം രൂപ തട്ടിയെടുത്ത ശേഷമാണ് സുനീർ മുങ്ങിയത്. മറ്റൊരു സ്ഥാപനത്തിൽ പണയം വെച്ച സ്വർണ്ണം എടുക്കാൻ എന്ന പേരിലായിരുന്നു തട്ടിപ്പ്. മൈസൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുനീറിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. . പ്രതിയെ തൃശൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.




0 Comments