ഇരിക്കൂർ ഗവ. ആശുപത്രിക്ക് സമീപത്ത് വെച്ച് *ഒന്നര പവൻ സ്വർണ്ണമാല കളഞ്ഞുകിട്ടിയ കൊളപ്പ സ്വദേശിനി കെ.സി. ഖദീജുമ്മ,മകൻ ഫൈസലിന്റെയും പൊതുപ്രവർത്തകനായ പി.സി. ഹരിശ്ചന്ദ്രന്റെയും സഹായത്തോടെ മാല ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ* ഏൽപ്പിച്ചു.
തുടർന്ന് മാലയുടെ യഥാർത്ഥ അവകാശിയായ പറശ്ശിനിക്കടവ് സ്വദേശിനി ഋത്വികയ്ക്ക് പോലീസ് മുഖേന മാല കൈമാറുകയും ചെയ്തു.
മറ്റൊരാളുടെ നഷ്ടപ്പെട്ട സ്വത്ത് അർഹനായ വ്യക്തിയിലേക്ക് അത് തിരിച്ചെത്തിക്കാനുള്ള ഖദീജുമ്മയുടെ സത്യസന്ധതയും മനുഷ്യത്വവും ഏറെ മാതൃകാപരമാണ്.
*ഖദീജുമ്മയെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.നായാട്ടുപാറ വാർഡ് മെമ്പർ സുനിത് നാരായണൻ,പി.സി ഹരിശ്ചന്ദ്രൻ എന്നിവരും കൂടെയുണ്ടായി.*




0 Comments