പിണറായിയെ വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത നീക്കം, വേട്ടയാടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി’: ഇ പി ജയരാജൻ


കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി സമൻസ് നോട്ടീസ് പതിച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ. പിണറായിയെ വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത നീക്കമാണെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ എ കെ ജി സ്മാരക ഓഡിറ്റോറിയത്തിലായിരുന്നു ഇ. പി മാധ്യമങ്ങളോട് പ്രതികരിച്ചത്. പിണറായിയെ വേട്ടയാടാൻ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും ഇപിജയരാജൻ പറഞ്ഞു. കിഫ്ബിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങളിലും അദ്ദേഹം പ്രതികരിച്ചു. കിഫ്ബി ഭൂമിയേറ്റെടുത്തത് വികസനത്തിന് വേണ്ടിയാണ്. വിമാനത്താവളത്തിനടുത്താണ് ഐ ടി വികസനം വരാറുള്ളത്. ഏറ്റെടുത്ത ഭൂമിയിൽ കാടുപിടിക്കുന്നത് സ്വഭാവികമായ കാര്യമാണ്. വികസന പദ്ധതികൾ വരുമ്പോൾ കാട് ഇല്ലാതാകും. കാടുപിടിച്ച് ചെങ്കുത്തായ സ്ഥലമായിരുന്നു വിമാനത്താവളത്തിൻ്റെ സ്ഥലം. ആ സ്ഥലത്തല്ലേ വിമാനത്താവളം വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments