കിഫ്ബി തുടരേണ്ടതില്ലെന്ന് യുഡിഎഫ് സർക്കാർ തീരുമാനിക്കുമ്പോൾ ഇടുക്കി ജില്ലയുടെ വിവിധ വികസന പദ്ധതികൾക്ക് കൂടിയാണ് തുരങ്കം വെക്കുന്നത്. നെടുങ്കണ്ടത്ത് അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും യാഥാർത്ഥ്യമാക്കിയത് കിഫ്ബി വഴിയായിരുന്നു. ഈ വികസന കുതിപ്പിന്റെ തുടർച്ചയാണ് യു ഡി എഫ് ഇല്ലാതാക്കുന്നത്. 2024 ഫെബ്രുവരി 3 ഇടുക്കി ജില്ലയിലെ കായിക താരങ്ങൾക്ക് അഭിമാന നിമിഷമായിരുന്നു. _400 മീറ്റർ സിന്തറ്റിക് ട്രാക്കും അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ടും ജില്ലയ്ക്ക് സ്വന്തമായി. 14 കോടിയുടെ പ്രൊജക്ടിൽ 10 കോടിയും കിഫ്ബി വഴിയായിരുന്നു. ജില്ലയിലെ സ്കൂൾ, കായിക മേളയുടെ പ്രധാന വേദിയാണ് ഈ ഹൈ-ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം. നെടുങ്കണ്ടം പച്ചടി – കുരിശു പാറയിൽ നിർമ്മാണം പൂർത്തീകരിച്ച് വരുന്ന ദ്രോണാചാര്യ കെ പി തോമസ് ഇൻഡോർ സ്റ്റേഡിയവും യാഥാർത്ഥ്യമാക്കിയത് കിഫ്ബി വഴിയാണ് -ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, ചെസ്സ്, കാരംസ് എന്നിവയ്ക്കൊപ്പം വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഹൈറേഞ്ചിൻ്റെ പ്രധാന ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട ഇത്തരം നിരവധി പദ്ധതികളാണ് കിഫ്ബി ഇല്ലാതാകുന്നതോടെ വഴിമുട്ടുന്നത്.




0 Comments