പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ സജി സാമിന് വിവിധ വകുപ്പുകളിലായി ഒൻപത് വർഷം തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ റാണി സജിയെ കോടതി വെറുതെ വിട്ടു. പത്തനംതിട്ട മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി മിനിമോൾ ഫറൂഖ് ആണ് വിധി പ്രസ്താവിച്ചത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ബി. ബിനു ഹാജരായി.യുകെയിൽ ജോലി ചെയ്യുന്ന ഓമല്ലൂർ പുറത്തേത്ത് സ്വദേശി തോമസ് വർഗീസ് നിക്ഷേപിച്ച 8,70,000 രൂപ തട്ടിയ കേസിലാണ് ആദ്യ വിധി ഉണ്ടായിരിക്കുന്നത്. കേസിലെ സാക്ഷിമൊഴി പറയുന്നതിനായി അദ്ദേഹം യുകെയിൽ നിന്ന് നേരിട്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള ‘ബഡ്സ് ആക്ട്’ പ്രകാരം വിചാരണ പൂർത്തിയാക്കി വിധി പറയുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ കേസാണിത്തറയിൽ ഫിനാൻസിന്റെ പേരിൽ ആകെ 286 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. നിലവിൽ ഇതിലെ 35-ഓളം കേസുകൾ വിചാരണയുടെ അവസാന ഘട്ടത്തിലാണ്.





0 Comments