മട്ടന്നൂർ: കോളാരി എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. സുരേഷ്കുമാർ, എ.കെ. കുഞ്ഞികൃഷ്ണൻ, ഷിറോസ് കരിയിൽ, സുമലത പുരുഷോത്തമൻ, ടി.ഒ. ബാലകൃഷ്ണൻ, പി.വി. സജകുമാർ എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി പി എസ് സി എച്ച്എസ്എ ഹിന്ദി പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ പി.വി. ലജിഷയെ ചടങ്ങിൽ ആദരിച്ചു.



0 تعليقات