കായികമേളയിലെ അപകടം: ഒടുവിൽ കായികമന്ത്രി എത്തി; വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥർക്കെന്ന് ഒ ജെ ജനീഷ്.

 

സംസ്ഥാന കായിക മേളയ്ക്കിടെ അപകടമുണ്ടായ തൃശൂർ അക്വാട്ടിക് കോംപ്ലക്സ് സന്ദർശിച്ച് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. അപകടം നടന്ന് അഞ്ചാം നാളാണ് മന്ത്രി സ്ഥലം സന്ദർശിക്കുന്നത്.

മന്ത്രി സ്ഥലത്തെത്താത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

സ്ഥലം സന്ദർശിച്ചപ്പോൾ നിർമ്മാണ പിഴവ് വ്യക്തമായതായി മന്ത്രി പറഞ്ഞു. അത് മറച്ച് പിടിക്കാന്‍ കഴിയില്ല. പന്തല്‍ തകര്‍ന്നത് വീഴ്ചയാണ്. മഴയും കാറ്റും ഉണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാൽ

അങ്ങനെ ഒരുഘട്ടത്തിൽപ്പോലും പന്തൽ തകർന്നുവീഴാൻ പാടില്ലായിരുന്നു. മുന്നോരുക്കങ്ങളില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലാണ് സംഘാടക സമിതി യോഗം നടന്നതെന്നും എംഎല്‍എ അടക്കം പങ്കെടുത്തെന്നും മന്ത്രി പറഞ്ഞു. കായിക മേളയുടെ ഒരുക്കങ്ങൾ അധ്യാപക സംഘടനകളുടെ നേതൃത്വത്തിലാണ് നടന്നത്. ജില്ലാതല ജന പ്രതിനിധികളെ അതിൻ്റെ ഭാഗമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ശക്തമായ കാറ്റിലും മഴയിലും കായിക മേള നടന്ന പന്തൽ തകർന്ന് നിരവധി പേർക്ക് പരിക്കേറ്റത്. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്  പരിക്കേറ്റിരുന്നു. കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങൾക്കിടെയാണ് അപകടം നടന്നത്.



Post a Comment

0 Comments