കണ്ണൂർ എന്നെ കൈ വെള്ളയിൽ കൊണ്ടു നടത്തി - നവ്യ നായര്‍



കണ്ണൂർ: കണ്ണൂരിൻ്റെ അതിരുകൾ ഭേദിച്ചെത്തിയ ജനസാഗരത്തെ കണ്ട് തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ നിത്യ നായിക ന വ്യ നായർ അൽഭുതപ്പെട്ടു. "ഒരു രക്ഷയുമില്ല" ഇതെന്ത് സാഗരമോ! കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സൂചി കുത്താനിടമില്ലാത്ത ദിക്കിലേക്ക് വിരൽ ചുണ്ടി നവ്യ ചോദിച്ചു. സ്നേഹത്തിൻ്റെ ഭാവ ഭേദങ്ങൾ കൊണ്ട് ദസറ യുടെ ശിൽപ്പികൾ ഞങ്ങളെ കൈവെള്ളയിൽ ഇരുത്തിയെന്ന് നവ്യ പറഞ്ഞു. കണ്ണൂരിൻ്റെ അതിഥേയത്വത്തെ നവ്യ പുകഴ്ത്തി കൊണ്ട് നവ്യ പറഞ്ഞു: "ഞാൻ വരുമ്പോൾ സന്ദേഹിച്ചിരുന്നു. ജൻസികളുടെ അടിപൊളി എൻ്റർടൈൻമെൻ്റ് ആയിരിക്കുമോ  നിങ്ങൾ പ്രതീക്ഷിക്കുന്നത്. പകരം ഞാൻ നൽകുന്നത് ക്ലാസ്സിക്കൽ നടനമാണ്. ഇത് കൊണ്ട് കണ്ണൂർ തൃപ്തിപ്പെടുമോ? നവ്യ ചോദിച്ചു. ഈ ജന സാഗരം കണ്ട് ഞാൻ അഭിമാനിക്കുന്നു. എൻ്റെ ക്ലാസിക്കൽ നൃത്തം നിങ്ങൾ സ്വീകരിക്കണം.നവ്യ ജനസാഗരത്തോട് ചോദിച്ചപ്പോൾ ജനം ആരവം മുഴക്കി എതിരേറ്റു."ഇതാണ് എൻ്റെ കണ്ണൂർ'' നവ്യ പറഞ്ഞു. അമൃത വർഷിനി രാഗത്തിൽ ധ്യാന വർണ്ണമാർന്ന നൃത്തച്ചുവടുകളോടെ നവ്യ തുടങ്ങി. ലങ്ക നശിച്ചതും അതിൻ്റെ കഥകളും തുടങ്ങി ഓരോ നടനങ്ങളുടെയും ഇതിവൃത്തങ്ങൾ നാത്യ നായിക തന്നെ ജനസാഗരത്തോട് വിവരിച്ചു. നവ്യ രസത്തിൻ്റെ ഭാവസാന്ദ്ര ചുവടുകളുടെ നിർവൃതിയിൽ പിന്നെ കണ്ണൂർ  ലയിച്ചു.



Post a Comment

0 Comments