സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

 

അന്തരിച്ച സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ. സ്വദേശമായ റാണിപ്പേട്ട് ചക്കരമല്ലൂരിലാണ് സംസ്‌കാര ചടങ്ങുകള്‍. നാളെ രാവിലെ ചെന്നൈയില്‍ നിന്ന് മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകും. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്, കമല്‍ഹാസന്‍, രജിനി കാന്ത് തുടങ്ങിയ പ്രമുഖര്‍ എത്തി.തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നാനൂറില്‍ അധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രതിഭയാണ് ദേവ. തമിഴ് സിനിമയിലെ വമ്പന്‍ വിജയങ്ങള്‍ക്കിടയില്‍ മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു.മലയാളത്തില്‍ മൂന്നേ മൂന്ന് ചിത്രങ്ങള്‍..പക്ഷേ ഈണങ്ങളുടെ വൈവിദ്യവും മലയാളിത്തവും അയാളെ മലയാളി സംഗീതജ്ഞനാക്കി. 1996-ല്‍ പുറത്തിറങ്ങിയ ദ പ്രിന്‍സ്, കിംഗ് സോളമന്‍, 2002ല്‍ ഫാന്റെം, മോഹന്‍ലാല്‍ നായകനായ ദ പ്രിന്‍സി ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഒന്നിച്ചു. ഒരേസമയം പ്രണയം തുളുമ്പുന്നഈണങ്ങള്‍ക്കൊപ്പവും തമിഴിലെ താളപ്രധാനമായ ശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോടും മധുരമുള്ള ആലാപനത്തോടും ചേര്‍ത്തുവെക്കാനും ദേവയ്ക്ക് കഴിഞ്ഞു

രജനീകാന്തിന്റെ സിനിമാജീവിതത്തിലെ നിര്‍ണായക ചുവടുവെപ്പുകളിലെല്ലാം സംഗീതസാന്നിധ്യമായിരുന്നു ആ അതുല്യപ്രതിഭ.’വന്തേന്‍ഡാ പാല്‍ക്കാരന്‍’ എന്ന ഗാനം രജനിയുടെ സ്‌ക്രീന്‍ വ്യക്തിത്വത്തോടും സാധാരണക്കാരനില്‍നിന്ന് ഉയര്‍ന്നുവന്ന നായകന്‍ എന്ന പ്രതിച്ഛായയോടും ചേര്‍ന്നുനിന്നു. പിന്നീട്, ബാഷയിലെ ‘ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍’ ആ കൂട്ടുകെട്ടിന്റെ മറ്റൊരു അടയാളമായി. ഓട്ടോറിക്ഷാ ഡ്രൈവറായി പ്രത്യക്ഷപ്പെടുന്ന നായകന്റെ ജീവിതവും പശ്ചാത്തലവും ഗാനത്തിന്റെ താളത്തിലും വാക്കുകളിലും പ്രതിഫലിച്ചു. പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ രജനീകാന്തിന്റെ ശരീരഭാഷയും സ്‌റ്റൈലും ആരാധകരുടെ മനസ്സിലേക്ക് എത്തുന്ന അനുഭവം…ചെന്നൈയിലെ തെരുവുകളിലും സാധാരണക്കാരുടെ ജീവിതത്തിലും വേരുകളുള്ള ‘ഗാനാ’ സംഗീതത്തിന് തമിഴ് സിനിമയില്‍ വലിയ ജനപ്രീതി നേടിക്കൊടുക്കുന്നതില്‍ ദേവ പ്രധാന പങ്കുവഹിച്ചു. നഗരത്തിന്റെ തനത് സംസാരശൈലി, നാടന്‍താളങ്ങള്‍, ലളിതമായ വരികള്‍, ആവര്‍ത്തിച്ചുപാടാന്‍ തോന്നുന്ന പല്ലവികള്‍ ഇവയെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഭാഗമായിരുന്നു.



Post a Comment

0 Comments