ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് വ്യാജ ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കിയ സംഭവത്തില്‍ പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. വിന്‍സെന്റ് സേവ്യറെ സസ്പെന്റ് ചെയ്തു. വ്യാജ ഹെല്‍ത്ത് കാര്‍ഡില്‍ ഒപ്പിട്ടത് ഡോ വിന്‍സെന്റ് സേവ്യറാണെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ തയ്യാറാക്കിയ സീതത്തോട്ടിലെ അമ്മ ലാബിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന് ഇല്ല എന്നും പരിശോധനയില്‍ കണ്ടെത്തി.റിട്ടയേര്‍ഡ് സിവില്‍ സര്‍ജനാണ് ഡോ. വിന്‍സെന്റ് സേവ്യര്‍. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുകയാണ്. ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കായി തയ്യാറാക്കിയ വ്യാജ ഹെല്‍ത്ത് കാര്‍ഡില്‍ ഒപ്പിട്ടത് ഡോ. വിന്‍സെന്റ് സേവ്യറാണെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഡോക്ടര്‍ക്ക് സീതത്തോട് മെഡിക്കല്‍ ഓഫീസര്‍ മെമ്മോ നല്‍കിയിരുന്നു. ഹോട്ടല്‍ ജീവനക്കാരെ പരിശോധിക്കാതെയാണ് ഹെല്‍ത്ത് കാര്‍ഡില്‍ ഒപ്പിട്ട് നല്‍കിയതെന്ന് ഡേ. വിന്‍സെന്റ് സേവ്യര്‍ സീതത്തോട് മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ വിശദീകരണത്തില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സസ്പെന്ഷന്.വ്യാജ ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കിയ സീതത്തോട്ടിലെ അമ്മ മെഡിക്കല്‍ ലാബിന് ക്ലിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് രജിസ്ട്രേഷന് ഇല്ല എന്നും പരിശോധനയില്‍ കണ്ടെത്തി. ലാബിനെതിരെയുള്ള തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യ വകുപ്പ് സീതത്തോട് പഞ്ചായത്തിന് നല്‍കും. സന്നിധാനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് ബി പിള്ളയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഹോട്ടല്‍ ജീവനക്കാര്‍ എന്ന വ്യാജേനയാണ് സീതത്തോട്ടിലെ ലാബില്‍ എത്തി വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ പിടിച്ചെടുത്തത്.





0 تعليقات