നൂറ് കോടി കൈക്കൂലി കേസില്‍ തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ അന്‍ബില്‍ മഹേഷ് പൊയ്യമൊഴി അറസ്റ്റില്‍. 100 കോടി രൂപയുടെ സ്വകാര്യ സ്‌കൂളുകളുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്‌കൂളുകള്‍ക്ക് അംഗീകാരവും നിയമപരമായ അനുമതികളും നല്‍കിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്‍ബില്‍ മഹേഷ് പൊയ്യമൊഴിക്കെതിരെ കേസ് എടുത്തിരുന്നു. കേസില്‍ അന്‍ബില്‍ മഹേഷ് പൊയ്യമൊഴി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.ഗ്രേറ്റര്‍ ചെന്നൈ പോലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയതത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകാരങ്ങള്‍ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നാണ് കേസ്. 177 സ്‌കൂളുകളില്‍നിന്ന് ഇത്തരത്തില്‍ പണം കൈപ്പറ്റിയതായാണ് കണ്ടെത്തല്‍. അന്‍ബില്‍ മഹേഷിനെതിരായ ഡിജിറ്റല്‍ തെളിവുകളും മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സിസിബി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അഴിമതി നിരോധന നിയമം (പിസിഎ) പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ആരോപണവിധേയമായ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റും (ഇ ഡി) കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്‍ബില്‍ മഹേഷ് ചോദ്യം ചെയ്യലിനായി സെപ്റ്റംബറില്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസിന് മുന്നില്‍ ഹാജരായിരുന്നു.അറസ്റ്റിന് പിന്നാലെ ആരോപണങ്ങളെ അന്‍ബില്‍ മഹേഷ് പൊയ്യമൊഴി നിഷേധിച്ചു. കേസിനെ നിയമപരമായി നേരടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ടിവികെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡിഎംകെ വിമര്‍ശിച്ചു. കഴിഞ്ഞ മാസം അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവിന്റെ ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും വസതികളിലും സിസിബി എട്ട് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന നടത്തിയിരുന്നു.





0 تعليقات