സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂ‌ൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബത്തേരി ടെക്നിക്കൽ സ്കൂളിന് വി മുരളീധരൻ എംഎൽഎ ട്രോഫി നൽകുന്നു

 



സുൽത്താൻ ബത്തേരി: തിരുവനന്തപുരം ശ്രീകാര്യത്ത് നടന്ന 42-ാമ സംസ്ഥാന-ടെക്നിക്കൽ ഹൈസ് കൂൾ കായികമേളയിൽ സുൽത്താ ൻ ബത്തേരി ടെക്നിക്കൽ ഹൈസ് കൂൾ മികച്ച വിജയം. സീനിയർ ആ ൺകുട്ടികളുടെ നൂറ്, ഇരുനൂറ് മീറ്റർ ഓട്ടമത്സരത്തിലും നൂറ്റിപ്പത്ത്മീറ്റർ ഹഡിൽസിലും മൂന്ന്സ്വർണ്ണ മെഡ ലുകൾ കരസ്ഥമാക്കിയ മുഹമ്മദ് ഷഹൽ വ്യക്തിഗത ചാമ്പ്യനായി.



 സീനിയർ പെൺകുട്ടികളുടെ വിഭാ ഗത്തിൽ ഡിസ്‌കസ്‌ത്രോ , ഷോട്ട്പുട്ട് ഇനങ്ങളിൽ നൗറി ഫാത്തിമ സ്വർ ണ്ണം കരസ്ഥമാക്കി. ആൺകുട്ടികളു ടെ വിഭാഗത്തിൽ നാനൂറ് മീറ്റർ ഹഡിൽസിൽ സ്വർണ്ണവും നൂറ്റിപ്പത്ത് മീറ്റർ ഹഡിൽസിൽ വെള്ളിമെഡ ലും ജോപോൾ ഫ്രാൻസീസ്നേടിയെടുത്തു.




 നാനൂറ് മീറ്റർ സീനിയർ ആൺകുട്ടികളുടെ ഓട്ടത്തിൽ പി. പി പ്രണവ് വെള്ളിമെഡലും  നേടി. മിന്നും പ്രകടനം കാഴ്ചവെച്ച ബ ത്തേരി ടെക്നിക്കൽ സ്കൂൾ 42 പോയിന്റുകളാണ് നേടിയെടുത്തത്. 6 വ്യക്തിഗത സ്വർണ്ണമെഡലുകളുംരണ്ട്‌വെള്ളിമെഡലും റിലേ മത്സര ത്തിലെരണ്ടാം സ്ഥാനവും ഉൾപ്പെ ടെ12 മെഡലുകളാണ് സുൽത്താന് ബത്തേരി ടി എച്ച്എസിന്റഭിച്ച ത്. മൽസര വിജയികൾ എം.എൽ. എ വി. മുരളീധരനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.




Post a Comment

0 Comments