ശ്രീകണ്ഠപുരം നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു


ശ്രീകണ്ഠപുരം: പേവിഷബാധ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ ASCAD (Assistance to States for Control of Animal Diseases) പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു. 2026 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 27 വരെ നടക്കുന്ന നാലാംഘട്ട പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. നൂർദീൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ നിഷിത റെഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. വി. കുഞ്ഞിരാമൻ, കെ. ബിജു, കൗൺസിലർമാരായ പ്രിയ എ. കെ., സി. എം. തോമസ്, ലേഖ മോഹനൻ എന്നിവർ ആശംസകൾ നേർന്നു. വളർത്തുനായകളെ നിർബന്ധമായും പേവിഷബാധ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണമെന്നും പേവിഷബാധ നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ സമൂഹം ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾ സഹകരിക്കണമെന്നും നഗരസഭ ചെയർപേഴ്സൺ അഭ്യർഥിച്ചു. നഗരസഭയുടെ സഹകരണത്തോടെ സീനിയർ വെറ്ററിനറി സർജൻ ഡോ. മുഹമ്മദ് ബഷീർയുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെപ്പ് യജ്ഞം സംഘടിപ്പിച്ചത്. വെറ്ററിനറി സർജന്മാരായ ഡോ. അനുമോൾ ജോസഫ്, ഡോ. ഓറിൻ വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരായ വിമൽ വി. എസ്., ആര്യ എന്നിവർ ഫീൽഡ് തലത്തിലുള്ള പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments