യുവി പഴയ യുവി തന്നെ!; ഓസീസ് ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ്


ക്യാപ്റ്റൻ യുവരാജ് സിംഗിന്‍റെ തകപ്പൻ അർധ സെഞ്ച്വറിയുടെ കരുത്തിൽ ഓസ്‌ട്രേലിയ ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ്. 46 റൺസിന്‍റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ചെയ്ത ഇന്ത്യ ചാമ്പ്യൻസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌‌ട്രേലിയ ചാമ്പ്യൻസിനെ 16.2 ഓവറിൽ 150 റൺസിന് ഇന്ത്യ ബോൾ ഔട്ടാക്കി. യുവരാജ് സിംഗ് 44 പന്തിൽ നിന്ന് 5 ഫോറും 6 കൂറ്റൻ സിക്സറുകളും അടക്കം 71 റൺസ് അടിച്ചുകൂട്ടി. നമാൻ ഓജ (31), യൂസഫ് പത്താൻ (20 പന്തിൽ 37), റിക്കി ധവാൻ (12 പന്തിൽ 35) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ഇന്ത്യയ്ക്കായി ധവാൽ കുൽക്കർണി 4 വിക്കറ്റും മോഹിത് ശർമ്മ 3 വിക്കറ്റും വീഴ്ത്തി. പിയൂഷ് ചൗള രണ്ടും ഹർഭജൻ സിംഗ് ഒരു വിക്കറ്റും നേടി.



إرسال تعليق

0 تعليقات