തിരുവനന്തപുരം: പി നന്ദകുമാറിന്റെ വിദ്വേഷ പ്രസ്താവനക്ക് സമാനമായ പ്രസ്താവന നേരത്തെ പിണറായി വിജയനും നടത്തിയിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. സിപിഐഎമ്മിന്റെ ഒരു തന്ത്രമാണിതെന്നും സിപിഐഎമ്മിന്റെ നിലപാട് വൈരുധ്യം നിറഞ്ഞതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഒന്നും തിരുത്താന്‍ നന്ദകുമാറും സിപിഐഎമ്മും തയ്യാറാകുന്നില്ല. തിരുത്തലിന്റെയല്ല ആവര്‍ത്തനത്തിന്റെ പാതയിലാണ് സിപിഐഎമ്മെന്നും സണ്ണി ജോസഫ് ആരോപിച്ചു. സിപിഐഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത പ്രസംഗത്തിലായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം. 'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം', എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കെകെ ശൈലജ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കേ ആയിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം. അതേസമയം, നന്ദകുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.




0 تعليقات