‘കേരളം ഭരിക്കുന്നത് യുഡിഎഫ്-ബിജെപി ടീം’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി ജയരാജൻ


തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് ജനക്ഷേമവും കുട്ടികളുടെ സുരക്ഷയും മുൻനിർത്തിയുള്ള ഭരണത്തിന് പകരം 'യുഡിഎഫ്-ബിജെപി ടീമിൻ്റെ ഭരണമാണ് എന്ന ആരോപണവുമായി സിപിഐഎം നേതാവ് എം.വി ജയരാജൻ. അടൂർ പ്രകാശ് പറഞ്ഞത് ശരിയാണെന്നും ഇപ്പോൾ യുഡിഎഫ് ടീം തന്നെയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ആശുപത്രികളിൽ രോഗികൾക്ക് ചികിത്സയ്ക്കാവശ്യമായ പഞ്ഞിപോലും ഇല്ലാത്ത സാഹചര്യമാണെന്നും എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് യാതൊരു കുറവുമില്ലെന്നും ജയരാജൻ വിമർശിച്ചു. കായികമേളയ്ക്കിടെ അപകടമുണ്ടായപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും ആവശ്യമായ സംവിധാനമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കായികമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയ്ക്ക് വിദ്യാഭ്യാസ മന്ത്രിയെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമമെന്നും ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങളുടെ ക്ഷേമത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമല്ല പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് നടപടികളെയും ജയരാജൻ രൂക്ഷമായി വിമർശിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണി മുഴക്കിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. എസ്ഐ ഗോകുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ജയരാജൻ ഉന്നയിച്ചത്. കുപ്രസിദ്ധിക്ക് റെക്കോർഡ് നൽകേണ്ട ഉദ്യോഗസ്ഥനാണ് ഗോകുലെന്നും കോൺഗ്രസുകാരോ ബിജെപിക്കാരോ ക്കാരോ കുറ്റം ചെയ്‌താൽ കേസെടുക്കാതിരിക്കുകയും സിപിഐഎം പ്രവർത്തകർക്കെതിരെ മാത്രം കേസെടുക്കുകയും ചെയ്യുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.



إرسال تعليق

0 تعليقات