തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു; മുഖ്യമന്ത്രി സന്നിധാനത്ത്.

 

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു.

ദർശനത്തിനായി നിരവധി ഭക്തരാണ് എത്തിച്ചേർന്നിട്ടുള്ളത്. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. മൂന്ന് മണിയോടുകൂടിയാണ് മുഖ്യമന്ത്രി പമ്പയിൽനിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. അഞ്ചു മണിയോടെ സന്നിധാനത്ത് എത്തി.ദർശനം നടത്തിയശേഷം മുഖ്യമന്ത്രി ഇന്നു തന്നെ തിരികെ മടങ്ങുമെന്നാണ് വിവരം. ഇരുമുടിക്കെട്ടേന്തിയല്ല മുഖ്യമന്ത്രി എത്തിയത്. അതിനാൽ തന്നെ പതിനെട്ടാം പടി ചവിട്ടി ആയിരിക്കില്ല ദർശനം നടത്തുക. കാൽനടയായി മുഴുവൻ കാനനപാതയും നടന്നു കയറിയാണ് മുഖ്യമന്ത്രി എത്തിയത്.ഞായറാഴ്ചയാണ് മേൽശാന്തി തിരഞ്ഞെടുപ്പ്. ശബരിമലയിലും മാളികപ്പുറത്തും അടുത്ത ഒരുവർഷം മേൽശാന്തിമാരായി ചുമതല വഹിക്കേണ്ടവരെയാണ് ഞായറാഴ്‌ച രാവിലെ സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്. ശബരിമലയിലെ മേൽശാന്തിയെ ദേവനന്ദനും മാളികപ്പുറം മേൽശാന്തിയെ അനശ്വരയും നറുക്കെടുപ്പ് നിർവഹിക്കും.

പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി. അർജുൻ്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ശർമദ ആർ. വർമ്മയുടെയും മകനാണ് ദേവനന്ദൻ അർജുൻ. തൃപ്പൂണിത്തുറ എസ്.എൻ.വി.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ്.

തൃപ്പൂണിത്തുറ ലക്ഷ്‌മിവിലാസം പാലസ് നമ്പർ 46-ൽ രഞ്ജിത്ത് രാജന്റെയും പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പരേതനായ ആർ. കേരളവർമരാജയുടെ മകൾ മൈഥിലിരാജയുടെയും മകളാണ് അനശ്വര എം. രഞ്ജിത്ത്. ഭവൻസ് വിദ്യാമന്ദിറിൽ നാലാംക്ലാസ് വിദ്യാർഥിനിയാണ്.



Post a Comment

0 Comments