മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭാ കുട്ടികള്‍ക്കായി ഭക്ഷ്യമേളയും ബാലപഞ്ചായത്തും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ കെ വിപിന്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അനുശ്രീ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എന്‍ ഗോപി മാസ്റ്റര്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രീയുക്ത, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ ഒ സില്‍വി ബാലസഭ ഉപസമിതി കണ്‍വീനര്‍ രജിന എന്നിവര്‍ സംസാരിച്ചു.ഭക്ഷ്യമേളയുടെ ഭാഗമായി വിവിധ ബാലസഭകളില്‍ നിന്നുള്ള കുട്ടികള്‍ വ്യത്യസ്ത തരം പായസങ്ങള്‍, പലഹാരങ്ങള്‍, തോരന്‍, നാടന്‍ വിഭവങ്ങള്‍ തുടങ്ങിയവ ഒരുക്കിയിരുന്നു.\





0 تعليقات