പത്മജ വേണുഗോപാലിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിൻ്റോ ജോൺ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. കെടിഡിസി ചെയർപേഴ്സണായും ലോകസഭ നിയമസഭ തിരഞ്ഞെടുപ്പുകളിലെ നിരവധിവട്ട സ്ഥാനാർത്ഥിത്വവും കെപിസിസിയുടെ ‘ഉത്തരവാദിത്തപ്പെട്ട’ ഉന്നതസ്ഥാനങ്ങളുമെല്ലാം നൽകിയെങ്കിലും ‘കടുത്ത അവഗണന’ എന്ന് പറഞ്ഞ് പുറത്തുപോയി സോണിയ ഗാന്ധിയേയും രാഹുൽഗാന്ധിയേയും ഹൈക്കമാൻഡിനേയും പാർട്ടിയെ മൊത്തത്തിലും ആവോളം ആക്ഷേപിച്ചത് മറക്കാറായിട്ടില്ലെന്നും പത്മജ ബി.ജെ.പിയിലേക്ക് പോയപ്പോൾ കൊണ്ടുപോയത് കെ.കരുണാകരൻ്റെ പൊളിറ്റിക്കൽ ലെഗസിയാണെന്നും ജിൻ്റോ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.ഒടുങ്ങാത്ത അധികാരാഗ്രഹങ്ങൾ മാത്രമുള്ളവരെ തൃപ്തിപ്പെടുത്തി ‘പരിഗണനകൾ’ കൊടുക്കാൻ മാത്രം സ്ഥാനങ്ങൾ ഈ പാർട്ടിയിൽ ഇല്ലെന്നും തിരിച്ചറിയണം. മഴ മാറുമ്പോൾ കുടമടക്കി വച്ച് ഇറങ്ങിപ്പോയ പോലെ, വെയില് മാറിയപ്പോൾ ചോലയിൽ നിന്ന് ഇറങ്ങി നടന്നപോലെ പരമാവധി അവസരങ്ങൾ ആസ്വദിച്ച ശേഷം ആക്ഷേപിച്ചു ഇറങ്ങി നടന്നവർക്ക് പരവതാനിയിട്ട് സ്വീകരിക്കും മുൻപ് ഒരു പൊതുനിലപാട് ഉണ്ടാകണമെന്നും ജിൻ്റോ പോസ്റ്റിൽ നേതാക്കളെ ഓർമിപ്പിക്കുന്നു.





0 تعليقات