പ്രണയവിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്; സാധ്യത പഠിക്കാന്‍ സര്‍ക്കാര് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 31 July 2023

പ്രണയവിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്; സാധ്യത പഠിക്കാന്‍ സര്‍ക്കാര്

 


പ്രണയവിവാഹങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഇതിന്റെ സാധ്യതകള്‍ പഠിക്കാനും ഭരണഘടനപരമായി സാധുവാണെങ്കിലേ പഠനത്തിന് പ്രസക്തിയുള്ളൂവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. ഭരണഘടനാപരമാണെങ്കില്‍ ഇതേപ്പറ്റി സമഗ്രമായി പഠിക്കാനും പരിഹാരം കണ്ടെത്താനും തയ്യാറാണെന്ന് മുഖ്യമന്ത്രി പറയുന്നു.പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നതിനാല്‍ വിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ അനുമതി നിര്‍ബന്ധമാക്കുന്നത് പഠിക്കണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ ആവശ്യം ഉന്നയിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഒരു പഠനം നടത്തണമെന്നും മാതാപിതാക്കളുടെ സമ്മതം അതില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ അത്തരത്തിലുള്ള എന്തെങ്കിലും നിയമനിര്‍മ്മാണം നിയമസഭയില്‍ അവതരിപ്പിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ഒരു നിയമസഭാംഗം പറഞ്ഞു. പ്രണയവിവാഹങ്ങളില്‍ രക്ഷിതാക്കള്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രണയവിവാഹങ്ങള്‍ സംബന്ധിച്ച് ഭരണഘടനാപരമായി സാധ്യമായ ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് എംഎല്‍എ ഇമ്രാന്‍ ഖേദാവാല പറഞ്ഞു.വിവാഹത്തിലൂടെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാക്കുന്ന നിയമം ഗുജറാത്ത് 2021-ല്‍ നടപ്പാക്കിയിരുന്നു. ഇതിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതിവിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.



Post Top Ad