ശ്രീകണ്ഠപുരം: സമരിറ്റൻ പെയിൻ ആന്റ് പാലിയേറ്റീവിന്റെയും സമരിറ്റൻ ട്രസ്റ്റിന്റെയും രണ്ടു വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ആയ "ഫൂട്ട് പ്രിന്റസ് 21-23", കണ്ണൂർ ജില്ലാ കളക്ടർ ശ്രീ അരുൺ കെ. വിജയൻ ഐ.എ.എസ് അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ് ഐ.എ.സിനു നൽകി നിർവഹിച്ചു. കലക്ടറുടെ ചേമ്പറിൽ വച്ചുനടന്ന പ്രസ്തുത ചടങ്ങിൽ കണ്ണൂർ സാമൂഹ്യനീതി ഓഫീസർ അഞ്ചു മോഹൻ എം., സമരിറ്റൻ ഹോം ഡയറക്ടർ ഫാദർ ബിനു പൈമ്പിള്ളിൽ ഫാദർ അനൂപ് നരിമറ്റത്തിൽ, ഡോക്ടർ ലില്ലി കെ.ജെ, ശശിധരൻ കെ. വി, ജുബിൻ മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു. ചെങ്ങളായി, നെല്ലിക്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമരിറ്റൻ ട്രസ്റ്റിന്റെ ഒപ്പം കൂട്ടായ്മയുടയും, സി. എസ്. ടി ഫാദേഴ്സിന്റെ കോഴിക്കോട് പ്രോവിൻസിന്റെയും സഹകരണത്തോടെ 900 ൽ അധികം കിടപ്പു രോഗികൾക്ക് ഡോക്ടർ ലില്ലി കെ.ജെ, ഡോ.സിസ്റ്റർ ലീമ സി.എസ്. എൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം സാന്ത്വന പരിചരണം നൽകുന്നതോടൊപ്പം വിവിധ മെഡിക്കൽ സഹായങ്ങൾ, കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള വിവിധ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും നൽകിവരുന്നു. വിവിധ അപകടങ്ങൾ മൂലം തളർന്നു വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്കുള്ള വിവിധ തൊഴിൽ സംരംഭങ്ങൾ, കിടപ്പു രോഗികളുടെയും ഭിന്നശേഷിക്കാരുടെയും വിധവകളുടെയും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരുടെയും കുടുംബങ്ങളിലുള്ള കുട്ടികൾക്കുള്ള വിവിധ വിദ്യാഭ്യാസ പദ്ധതികൾ തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.