എറണാകുളം പറവൂരിൽ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 27 ബംഗ്ലാദേശികൾ പിടിയിൽ. ഭീകരവാദ വിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ കേരളത്തിൽ കഴിഞ്ഞിരുന്നതെന്ന് ആലുവ റൂറൽ എസ്പി വൈഭവ് സക്സേന. വടക്കൻ പറവൂർ, മുനമ്പം ക്യാമ്പുകളിലാണ് അന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത 54 തൊഴിലാളികളിൽ 27 പേർ ബംഗ്ലാദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസത്തിൽ അധികമായി ഇവരിൽ പലരും കേരളത്തിൽ എത്തിയിട്ട്. വ്യാജ ആധാർകാർഡാണ് എല്ലാവരുടെയും കയ്യിലുള്ളത്. ബംഗാളിലെ ഏജന്റുമാർ വഴിയാണ് ഇവർ ആധാർ സംഘടിപ്പിക്കുന്നത്. ജോലിയിൽ ഉയർന്ന കൂലി കിട്ടുന്നത് കൊണ്ടാണ് കേരളത്തിലേക്ക് ഇവർ എത്തുന്നതെന്നും എറണാകുളം റൂറൽ പൊലീസിന്റെയും ഭീകര വിരുദ്ധ സ്ക്വാടിന്റെയും നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റൂറൽ എസ്പി വ്യക്തമാക്കി. അതേസമയം, അന്യസംസ്ഥാനത്ത് നിന്നെത്തുന്നവർക്ക് വ്യാജ രേഖകൾ നിർമ്മിച്ച് നൽകുന്ന കേന്ദ്രങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം നടത്തും. ഫോറിൻ ആക്ട് പ്രകാരം പ്രതികളെ റിമാൻഡ് ചെയ്യും. തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരും.

Post a Comment