ലൈഫ് ഭവനപദ്ധതിയിൽ നഗരങ്ങളിൽ വീട് കിട്ടുന്നവർക്ക് വിഡി സതീശൻ സർക്കാരിൻ്റെ എട്ടിൻ്റെ പണി. ഇനി മുതൽ വീട് കിട്ടണമെങ്കിൽ ഗുണഭോക്താവ് ഒരുലക്ഷം രൂപയോ അല്ലെങ്കിൽ മൊത്തം തുകയുടെ 25%. ഇത് കൂടാതെ ലഭിക്കുന്ന വീടുകളിൽ മുദ്രയും നിർബന്ധമാണ്. വിഡി സതീശൻ സർക്കാർ കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന നഗരപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതോടെയാണിത്.
വീടുകളിൽ കേന്ദ്രമുദ്ര പതിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഫോട്ടോവെക്കാനും സമ്മതമല്ലെന്ന് വ്യക്തമാക്കി എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചിരുന്നില്ല. ഗുണഭോക്താവിന്റെ കയ്യിൽ നിന്ന് ഒരു രൂപയും പദ്ധതിക്കായി എൽ.ഡി.എഫ്. സർക്കാർ വാങ്ങിയിട്ടില്ല. അങ്ങനെയിരിക്കെയാണ് യുഡിഎഫ് സർക്കാർ ഗുണഭോക്താകൾക്ക് ബുദ്ധിമുട്ടാക്കുന്ന കരാറിൽ ഒപ്പുവെച്ചത്.നാല് ലക്ഷം രൂപയിൽ കേന്ദ്രവിഹിതം 1.5 ലക്ഷമാണ്. സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് 1.5 ലക്ഷം നൽകും. ശേഷിക്കുന്ന ഒരു ലക്ഷം രൂപയാണ് ഗുണഭോക്താവ് നൽകണ്ടേത്. നേരത്തെ സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് നൽകിയിരുന്നത് 2.5 ലക്ഷം രൂപയാണ്.
പ്രധാനമന്ത്രി ആവാസ് യോജന നഗരപദ്ധതിയിൽ ചേരാൻ തീരുമാനിച്ചെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കുകയായിരുന്നു. കേന്ദ്രപദ്ധതിപ്രകാരമുള്ള വീടാണ് എന്നറിയിക്കാൻ മുദ്ര നിർബന്ധമാണ്. കരാറിൽ ഒപ്പിടുമ്പോൾ അത് പാലിക്കേണ്ടിവരും. എന്നാൽ, പ്രധാനമന്ത്രിയുടെ പടം വെക്കേണ്ടതില്ല. കേരളത്തിൽ പ്രധാനമന്ത്രിയുടെ പദ്ധതിയുമായി സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കേന്ദ്രവിഹിതമായ 450 കോടി രൂപ യുടെ ലഭിക്കാനാണ് പദ്ധതിയിൽ ഒപ്പിടുന്നതെന്നും 30,000 വീടുകൾക്കാണ് കേന്ദ്രം പണം അനുവദിക്കുകയെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.
സ്വന്തമായി സ്ഥലമുള്ളവർക്ക് വീടുവെക്കാൻ നാലുലക്ഷം രൂപയാണ് ലഭിക്കുന്നത്. അതിനാൽ തന്നെ തുകയുടെ 25 ശതമാനമായ ഒരു ലക്ഷം രൂപ ഗുണഭോക്താവ് നൽകണമെന്നാണ് തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഓഫീസ് അറിയിച്ചത്.



.gif)


0 Comments