ശബരിമല ദർശനത്തിന് ഇത്തവണയെത്തിയത് 53 ലക്ഷം ഭക്തർ


ഇത്തവണ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിൽ ദർശനത്തിനത്തിനായി 53 ലക്ഷം പേർ എത്തിച്ചേർന്നു. മുൻ വർഷത്തേക്കാൾ 6 ലക്ഷം പേർ അധികമെത്തിയെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. 440 കോടി രൂപ വരുമാനമാണ് സന്നിധാനത്ത് ലഭിച്ചത്. വരുമാനത്തിലും ഇത്തവണത്തെ തീർഥാടനകാലത്ത് വർധനവ് ഉണ്ടായിട്ടുണ്ട്. നുൻകാലങ്ങളെ അപേക്ഷിച്ച് 80 കോടി രൂപ അധിക വരുമാനം ലഭിച്ചുവെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. കൃത്യമായ മുന്നോരുക്കം നടത്തിയത് നേട്ടമായെന്നും ശബരിമലയിൽ എത്തിയ ഒരു ഭക്തനും ദർശനം ലഭിക്കാതെ മടങ്ങേണ്ട അവസ്ഥ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ റോപ് വേ യാഥാർത്ഥ്യമായാൽ ഡോളി പ്രവർത്തനം അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഡോളി പ്രവർത്തനം അവാസാനിപ്പിക്കുമ്പോൾ ‍ഡോളി ചുമന്നവരുടെ ജോലി പ്രശ്നം പ്രത്യേകമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് കയ്യടി നേടി ആരോഗ്യ വകുപ്പ്. മൂന്നര ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ചികിത്സ തേടിയത്. കൃത്യമായ സമയത്ത് ചികിത്സ ഒരുക്കിയത് വഴി ഹൃദയാഘാതം വന്ന 122 തീര്‍ത്ഥാടകരുടെ ജീവന്‍ രക്ഷിക്കാനായി.



Post a Comment

Previous Post Next Post

AD01

 


AD02