കൊല്ലം: കൊല്ലം തഴുത്തലയിൽ 75 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പിടിയിൽ. കണ്ണനല്ലൂർ സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ പ്രതി കൂട്ടിക്കൊണ്ടുപ്പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹ സദ്യയിൽ പങ്കെടുക്കാൻ പോയ വയോധികയ്ക്ക് നേരെയാണ് യുവാവിന്റെ പീഡന ശ്രമം നടന്നത്. മറ്റൊരു വഴിയിൽ കൂടി പോയാൽ വേഗത്തിൽ ക്ഷേത്രത്തിലെത്താമെന്ന് പറഞ്ഞ് കണ്ണനല്ലൂർ സ്വദേശിയായ സുരേഷ്, വയോധികയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 74 കാരിയുടെ വസ്ത്രം പ്രതി വലിച്ചു കീറി.
WE ONE KERALA -NM
Post a Comment