ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍ ആണ് എന്ന് സംശയം. ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം കിട്ടിയതായും പൊലീസ് സംശയിക്കുന്നുണ്ട്. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയര്‍ന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍, അമ്മുമ്മ എന്നീ നാലു പേരെയും പല സ്ഥലത്തിരുത്തി പൊലീസ് മൊഴിയെടുക്കുകയാണ്. ആദ്യത്തെ മൊഴികളില്‍ വലിയ വൈരുദ്ധ്യമെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ ഒരാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതായിരിക്കാം എന്നും പോലീസ് നിഗമനം. കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്നും പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ അച്ഛന്റെ കൂടെ കിടത്തിയതിനുശേഷം താന്‍ എഴുന്നേറ്റുപോയെന്നും അമ്മ ആദ്യം മൊഴി നല്‍കി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മയുടെ മൊഴിയുണ്ട്. കുഞ്ഞ് തന്റെ കൂടെയല്ല കിടന്നതെന്ന് അച്ഛന്‍ മൊഴി നല്‍കി. അമ്മാവന്റെ കൂടെയാണ് കുഞ്ഞ് കിടന്നതെന്നും അച്ഛന്റെ മൊഴി. എന്നാല്‍ അത് അമ്മാവന്‍ നിഷേധിച്ചു. കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് കിടന്നതെന്ന് അമ്മാവന്‍ പറഞ്ഞു. കട്ടില്‍ കത്തിയപ്പോഴാണ് താന്‍ എഴുന്നേറ്റതെന്നും കട്ടില്‍ എങ്ങനെ കത്തി എന്നറിയില്ലെന്നും അമ്മാവന്‍ പറഞ്ഞു. അതേസമയം കുഞ്ഞ് അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും ഒപ്പമാണ് കിടന്നതെന്ന് മുത്തശ്ശി മൊഴി നല്‍കി. അതേസമയം, മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു എന്ന് കോവളം എം.എല്‍.എ. എം. വിന്‍സന്റ് പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ സാമ്പത്തിക പ്രശ്‌നം ഉണ്ടെന്നാണ് സൂചന. അച്ഛനും അമ്മയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കിണറിന് കൈവകരികളുണ്ട്. അതിനാല്‍ത്തന്നെ കുഞ്ഞിന് തനിയെ പോകാനുമാകില്ല. ഇതാണ് സംശയത്തിന് ഇടവരുത്തുന്നത്.

Post a Comment