സംസ്ഥാന സ്കൂള്‍ കലോത്സവം സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

                 


                               

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂരും, തൃശൂരും, കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം.പകുതിയോളം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കണ്ണൂരിന് 449 പോയിന്‍റും തൃശൂരിന് 448 പോയിന്‍റും കോഴിക്കോടിന് 446 പോയിന്‍റുമാണ് ഉള്ളത്. 

പാലക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളില്‍ 65 പോയിന്‍റുമായി തിരുവനന്തപുരം കാർമല്‍ ഹയർ സെക്കൻഡറി സ്കൂള്‍ ഒന്നാം സ്ഥാനത്താണ്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കൻഡറി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളും 60 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് പുത്തരികണ്ടത്തെ ഭക്ഷണ കലവറ സന്ദ‍ർശിക്കും. മിമിക്രി, മോണോ ആക്‌ട്, ആണ്‍ കുട്ടികളുടെ നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടു നാടകം തുടങ്ങിയ ഇനങ്ങള്‍ ഇന്ന് നടക്കും.

WE ONE KERALA -NM





Post a Comment

Previous Post Next Post

AD01

 


AD02