ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടക്കുന്നത്. രാവിലെ 11. 30 ന് ശേഷമാണ് അമ്പലപ്പുഴ പേട്ട സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കുക. ക്ഷേത്രത്തില്‍ എന്നും പേട്ടതുള്ളി വാവര് പള്ളിയില്‍ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികള്‍ പുഷ്പങ്ങള്‍ വിതറിയും, ഷാള്‍ അണിയിച്ചും സ്വീകരിക്കും. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍. പേട്ടതുള്ളല്‍ കണക്കിലെടുത്ത് എരുമേലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം ശബരിമല സന്നിധാനത്ത് സൂരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കിയിരിക്കുകയാണ് ദേവസ്വം വിജിലൻസ്. ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ എൻറെ പുതിയ ഓഫീസിലാണ് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. 245 അത്യന്താധുനിക ക്യാമറകളാണ് മരക്കൂട്ടം മുതൽ സന്നിധാനം വരെ ദേവസ്വം വിജിലൻസ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെ സുരക്ഷാ ക്യാമറകൾക്ക് പുറമെയാണ് ദേവസ്വം വിജിലൻസിന്റെ ക്യാമറകൾ. പുതിയ ക്യാമറകൾ സ്ഥാപിച്ചതോടെ തിരക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദേവസ്വം ബോർഡിന് കൂടുതൽ ഇടപെടൽ നടത്താനാകും. പുതിയ കൺട്രോൾ റൂമിൽ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് നിർവഹിച്ചു.

Post a Comment