കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽവിട്ടു. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെയാണ് രണ്ടുദിവസത്തേക്ക് വടകര എൻഡിപിഎസ് കോടതി കസ്റ്റഡിയിൽവിട്ടത്. പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനാൽ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്.
അതേസമയം, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നും യാഥാർഥ്യം അതൊന്നുമല്ലെന്നും അവർ പറഞ്ഞു. കേസിൽ കാവ്യയടക്കം മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമായിരുന്നു അറസ്റ്റിലായത്.
മൂന്നുപേർ അധ്യാപികമാരാണ് എന്നതാണ് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നത്. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ മൂന്നുപേരേയും കേസിൽ ഉൾപ്പെട്ടതോടെ നേരത്തെ പിരിച്ചുവിട്ടിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്.



.gif)


0 Comments