മുതലമടയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊലിയുണ്ടായ തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റ് ഒരാള്‍ക്ക് പരിക്ക്. മുതലമടയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്. ഇന്‍സ്റ്റാഗ്രാമിനെച്ചൊലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടി കൂടിയപ്പോള്‍ പിടിച്ചു മാറ്റാന്‍ ചെന്നതായിരുന്നു ഷാജഹാന്‍. ആക്രമണത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. ഷാജഹാന്റെ വലത് കൈയ്ക്കാണ് പരുക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് 1:30യോടെയായിരുന്നു സംഭവം. പാലക്കാട് മുതലമട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പുറത്ത് നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊലിയുണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



.gif)


0 Comments