എസ്ബിഐ യൂത്ത് ഫോര്‍ ഇന്ത്യ ഫെലോഷിപ്പിന്റെ 2025-26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു


എസ്ബിഐ യൂത്ത് ഫോര്‍ ഇന്ത്യ ഫെലോഷിപ്പിന്റെ 202526 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്ബിഐ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗ്രാമവികസന പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയാണിത്. https://change.youthforindia.org എന്ന സൈറ്റില്‍ വ്യക്തിഗതവിവരങ്ങള്‍ നല്‍കി, ഒടിപി വഴി രജിസ്റ്റര്‍ ചെയ്യാം. പതിമൂന്നോളം എന്‍ജിഒകള്‍ ഭാഗമാകുന്ന, ഫെലോഷിപ്പോടെ 13 മാസത്തെ ഫുള്‍ടൈം പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് ബാച്ചിലര്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. മാത്രമല്ല പ്രായപരിധി 21-32 വയസായിരിക്കണം. പതിനാറായിരം രൂപയാണ് മാസം നല്‍കുന്ന ഫെലോഷിപ്പ്. 3000 രൂപ യാത്രപ്പടിയടക്കമുള്ള ചെലവുകള്‍ക്കും ലഭിക്കും.13 മാസം പൂര്‍ത്തിയാക്കുമ്പോള്‍ 90,000 രൂപ റീഅഡ്ജസ്റ്റ്‌മെന്റ് അലവന്‍സുണ്ട്. അപേക്ഷ നല്‍കുമ്പോള്‍ ഇന്ററസ്റ്റുകളും എയിമുകളും വ്യക്തമാക്കണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഓണ്‍ലൈന്‍ വിലയിരുത്തല്‍ നടക്കും. തുടര്‍ന്ന് അഭിമുഖം നടക്കും. രണ്ടാമത്തെ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിവരങ്ങളടക്കം വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്യും. സാങ്കേതികവിദ്യ, സ്ത്രീശാക്തീകരണം, സ്വയംഭരണം, സാമൂഹിക സംരംഭകത്വം, പരിസ്ഥിതിസംരക്ഷണം, പരമ്പരാഗത കരകൗശലം, ആരോഗ്യം,ഗ്രാമീണ ഉപജീവനം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ജലം, ഊര്‍ജം, അടിസ്ഥാനസൗകര്യ വികസനം എന്നിങ്ങനെ മേഖലകള്‍ കേന്ദ്രീകരിച്ചാവും തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രവര്‍ത്തനം. ഫെലോഷിപ്പിനായി ഒസിഐ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. സമര്‍പ്പണബുദ്ധിയോടെ ഗ്രാമതല പ്രവര്‍ത്തനത്തിലേര്‍പ്പെടാനുള്ള ഇഷ്ടം പ്രധാനമാണ്. തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ഇക്കാര്യം വിശേഷമായി പരിഗണിക്കും. അപേക്ഷകരുടെ ലോകവീക്ഷണവും മനോഭാവവും ഫെലോഷിപ്പിനോടുള്ള സമീപനവും വിലയിരുത്തും.

Post a Comment

Previous Post Next Post

AD01

 


AD02