സംസ്ഥാന ബജറ്റിൽ ഇത്തവണയും താരം വിഴിഞ്ഞമാണ്. തുറമുഖവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കാൻ പോകുന്നത് വൻ വാണിജ്യ-വ്യവസായ മാറ്റങ്ങളാണ്. 2028 ഓടുകൂടി വിഴിഞ്ഞം തുറമുഖം പൂർണതോതിൽ സജ്ജമാകും. ഇതോടെ തുറമുഖത്തിന്‍റെ വാണിജ്യസാധ്യതകൾ ഉപയോഗപ്പെടുത്തി മറ്റ് സംസ്ഥാനങ്ങൾക്കും കേരളത്തിൽ വ്യാപാര-വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സൗകര്യമൊരുക്കും. ഇതിനായി അടിസ്ഥാന വികസനരംഗത്തും വ്യാവസായിക നിക്ഷേപത്തിലും വിഴിഞ്ഞം തുറമുഖത്തിലാണ് സർക്കാരിന്‍റെ പ്രതീക്ഷ. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് മാത്രമായി ആയിരം കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് ബജറ്റിൽ വകയിരുത്തിയത്. 2028 ഓടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാകും. തുറമുഖത്തിന്‍റെ വാണിജ്യസാധ്യതകൾ ഉപയോഗപ്പെടുത്തി മറ്റ് സംസ്ഥാനങ്ങൾക്കും കേരളത്തിൽ വ്യാപാര-വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സൗകര്യമൊരുക്കും. ഇതിനായി തിരുവനന്തപുരത്ത് ബിസിനസ് വികസനകേന്ദ്രം തുടങ്ങുന്ന തിന് 100 ഏക്കർ സ്ഥലം വിനിയോഗിക്കും. വിഴിഞ്ഞം വികസനമേഖലയിൽ ആരംഭിക്കുന്ന കൺവെൻഷൻ കം എക്സിബിഷൻ സെന്‍ററിനായി 20 കോടിയും ബജറ്റിൽ വകയിരുത്തിട്ടുണ്ട്. തുറമുഖം സജീവമാകുന്നതോടെ, സംസ്ഥാനത്തെ റോഡുകളുടെ നിർമാണപ്രവൃത്തികളും പൂർത്തിയാക്കും. വിഴിഞ്ഞത്തെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും തിരുവന്തപുരം മെട്രോ റെയിൽ പദ്ധതിയിൽ ഇതിന്‍റെ പ്രാരംഭപ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കും.

Post a Comment