ഇരിട്ടി: സിൽവർ ജൂബിലി ആഘോഷിക്കുന്ന നളന്ദ കലാസാഹിത്യ വേദി ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5-ന് പായംമുക്കിൽ വൃക്ഷത്തൈ നട്ടു. പരിപാടിയുടെ ഉദ്ഘാടനം അഭിനേതാവും നാടക രചയിതാവുമായ കെ. കെ. കീറ്റുകണ്ടി നിർവഹിച്ചു. ഗ്രീൻ ലീഫ് ഭാരവാഹി കെ. സി. ജോസ്, അബൂ ഉവാപ്പള്ളി, നന്ദനൻ മാസ്റ്റർ, നളന്ദ കലാസാഹിത്യ വേദി പ്രസിഡന്റ് മണി പന്നിയോടൻ എന്നിവർ സംസാരിച്ചു. രജനി ഗണേഷ്, അജയൻ കരിയാൽ, ഗിരിജ ടീച്ചർ, കെ. കെ. രവീന്ദ്രൻ, നിഥിൻ രാജ്, രത്നാകരൻ, രാമദാസ് ഇരിട്ടി, മനോഹരൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സെക്രട്ടറി മുരളീധരൻ വട്ടിയറ സ്വാഗതവും ജയേഷ് പായം നന്ദിയും രേഖപ്പെടുത്തി.

.jpg)

.gif)
Post a Comment