പത്തനംതിട്ടയിലെ സി ഐ ടി യു പ്രവര്‍ത്തകൻ്റെ കൊലപാതകം: 3 പേർ കസ്റ്റഡിയിൽ

 



പത്തനംതിട്ടയിൽ സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.ഇന്നലെ രാത്രിയിലാണ് റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തിൽ സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ജിതിന്‍ (36) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു.മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.



إرسال تعليق

0 تعليقات