ഒരു കാരണവശാലും കൊടുക്കില്ല’; മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന; പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോയാണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍

 

കുട്ടനാട് മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്നും കുട്ടനാടിന്റെ വികാരം കണക്കിലെടുത്ത് അവധി അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അവധി തന്നില്ലെങ്കിലും കുട്ടനാടിന് അന്ന് അവധിയായിരിക്കുമെന്നും റെജി ചെറിയാന്‍ വ്യക്തമാക്കി.400 വര്‍ഷത്തെ പഴക്കമുള്ള മൂലം വള്ളംകളിയാണ്. അവധി വേണം എന്ന് എനിക്ക് കൂടി തോന്നിയ കാര്യമായതുകൊണ്ടാണ് സബ്മിഷനിലൂടെ ഉന്നയിച്ചത്. സര്‍ക്കാര്‍ അത് പരിഗണിക്കാം എന്നാണ് എനിക്ക് തന്ന മറുപടി. പിന്നെ രാവിലെ മാധ്യമങ്ങളാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു എന്ന് പറയുന്നത്. എന്താണ് ഇതിന്റെ യാഥാര്‍ഥ്യം എന്നറിയില്ല. കുട്ടനാടിന്റെ ഒരു ഉത്സവമായിട്ട് മാറുന്ന ദിവസമാണ്. അവധി ഔദ്യോഗികമാക്കാന്‍ മാത്രമേ നമ്മള്‍ പറഞ്ഞുള്ളൂ. പക്ഷേ നടക്കും എന്നാണ് ഇപ്പോഴുമെന്റെ പ്രതീക്ഷ – അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു യുഡിഎഫ് എംഎല്‍എ റെജി ചെറിയാന്റെ സബ്മിഷന്‍. ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സീറ്റില്‍ ഇരുന്നശേഷം ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇത് മൈക്കിലൂടെ പുറത്തുവന്നു. വിഷയം വലിയ വിവാദമാകുകയും ചെയ്തു.



إرسال تعليق

0 تعليقات