ഇരിട്ടി: മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി പായം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി. എസിലെ മുഴുവൻ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു വീടുകളിൽ ശുചിത്വ പരിപാലനം നല്ല നീലയിൽ നടക്കുന്നതിൻ്റെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ശാസ്ത്രിയമായി സംവിധാനമൊരുക്കിയതിൻ്റെയും വീടുകളിൽ പൂച്ചെടികളും പച്ചക്കറികളും ഒരുക്കിക്കൊണ്ട് ഹരിതാഭമാക്കുന്നതിതിൻ്റെയും ഭാഗമായിട്ടാണ് ഹരിതകേരളം മിഷൻ്റെ സഹകരണത്തോടെ ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടത്തുന്നത്. പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിനായി ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം ജലസുരക്ഷ, ഊർജജ സംരക്ഷണം ജൈവ വൈവിധ്യ സംരക്ഷണം എന്നിവ കാര്യക്ഷമവും മാതൃകാ പരവുമായ പ്രവർത്തനങ്ങൾ നടത്തുന്ന അയൽക്കൂട്ടങ്ങളെ കുടുംബശ്രീ മുഖേനയുള്ള പരിശോധനയിലൂടെ കണ്ടെത്തിയാണ് ഹരിത അയൽക്കട്ടങ്ങളായത്. അതോടൊപ്പം 18 എ . ഡി. എസ്സും സി.സി. എസ്സും ഹരിതാഭമായി മാറി. പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപനം നടത്തി. സി. ഡി. എസ്സിനുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ജെസ്സി പി.എൻ, വി. പ്രമീള, വാർഡ് മെമ്പർ ബിജു കോങ്ങാടൻ, പഞ്ചായത്ത് അസ്സി സെക്രട്ടറി സന്തോഷ് കെ. ജി, സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത രജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ. എന്നിവരും പങ്കെടുത്തു.

Post a Comment