മഹാകുംഭ മേളയിലെ പല സ്ഥലങ്ങളിലും വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം അടങ്ങിയിരിക്കുന്നുവെന്ന കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നിഷേധിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാലിന്യം കാരണം ഈ വെള്ളം കുളിക്കാന്‍ യോഗ്യമല്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഗംഗാ നദിയും യമുന നദിയും പുരാണത്തിലെ സരസ്വതിയും കൂടിച്ചേരുന്ന സ്ഥലമായ ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാന്‍ യോഗ്യമാണെന്ന് യോഗി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭത്തില്‍ കോടിക്കണക്കിന് ആളുകള്‍ സ്നാനം ചെയ്തുവെന്ന് യോഗി പറഞ്ഞു. പ്രയാഗ് രാജിലെ ഗംഗ, യമുന നദികളിലേക്ക് സംസ്‌കരിക്കാത്ത മലിനജലം ഒഴുക്കിവിട്ടുവെന്ന ആരോപണത്തില്‍ വാദം കേള്‍ക്കുന്നതിനിടെ, മഹാകുംഭത്തിലെ വിവിധ സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ മലവും കോളിഫോമും കണ്ടെത്തിയതായി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ ജി ടി) തിങ്കളാഴ്ച പറഞ്ഞിരുന്നു. ജനുവരി 12, 13 തീയതികളില്‍ നടന്ന ജല ഗുണനിലവാര നിരീക്ഷണത്തിന്റെ ഫലങ്ങള്‍ അടിസ്ഥാനമാക്കി, കുളിക്കാന്‍ പോലും അനുയോജ്യമല്ലെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി പി സി ബി) എന്‍ ജി ടിക്ക് സമര്‍പ്പിച്ചത്.

إرسال تعليق